Welcome To Kerala Vishwakarma Sabha (created by ; Adharsh)
kerala Vishwakarma Sabha ( K.V.S )
ഞായറാഴ്ച, നവംബർ 27, 2011
തിങ്കളാഴ്ച, ഒക്ടോബർ 31, 2011
About Vishwakarma
വിശ്വകര്‍മ്മജര്‍
വിശ്വകർമ്മാവിന്റെ പിൻഗാമികളെന്ന് അവകാശപ്പെടുന്ന കരകൗശലവിദഗ്ദ്ധരാണ് വിശ്വകർമ്മജർ എന്നറിയപ്പെടുന്നത് . കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ പൊതുവേ ആശാരി, ആചാരി, കമ്മാളര്‍(കര്മ്മാളര്) എന്നീ പേരുകളിൽ അറിയപ്പെടുന്നു . ഇവർ വിശ്വകർമ്മാവിന്റെ സൃഷ്ടി ആയ മനു, മയ, ത്വഷ്ടാ, ശില്പി, വിശ്വജ്ന എന്നീ ഋഷികളുടെ പിൻഗാമികൾ എന്നും വിശ്വസിക്കുന്നു . ഒരുകാലത്ത് ഇവർ വാസ്തു വിദ്യ, തച്ചു ശാസ്ത്രം, ശില്പ ശാസ്ത്രം, ജ്യോതിഷം എന്നിവയിൽ പ്രഗൽഭരായിരുന്നു. ചിലർ ഇപ്പോഴും പാരമ്പര്യം കാത്തുസൂക്ഷിക്കുന്നു. ( ആശാരി , കൊല്ലന് , മൂശാരി , തട്ടാന്‍ എന്നി പേരുകളിലും അറിയപെടുന്നു. )
ഒരു പിന്നോക്ക വിഭാഗം എന്ന നിലയിലാണ് എപ്പോള്‍ ഈ വിഭാഗത്തെ അറിയപ്പെടുന്നത് . ആശാരി , കല്ലാശാരി, കൽത്തച്ചൻ,കമ്മല, കംസല, കണ്ണൻ, കരുവാൻ, കിടാരൻ, കൊല്ലൻ, മലയാള കമ്മല, മൂശാരി, പാണ്ടികമ്മല, പാണ്ടിതട്ടാൻ, പെരുംകൊല്ലൻ, തച്ചൻ,തട്ടാൻ, വിൽകുറുപ്പ്, വില്ലാശാൻ, വിശ്വബ്രാഹ്മണൻ(ർ) ,വിശ്വകർമാല എന്നിവരെയാണ് കേരള സംസ്ഥാനത്തിൽ വിശ്വകർമ്മജരായി അറിയപ്പെടുന്നത് .
ഈ പിന്നോക്ക വിഭാഗത്തിന്റെ ഉന്നമനത്തിനു വേണ്ടി ഉണ്ടായിട്ടുള്ള സംഗടനയാണ് കേരള വിശ്വകര്‍മ സഭ ( പല പേരുകളില്‍ ഇതു അറിയപ്പെടുന്നു . )
(തെറ്റ് ഉണ്ടെങ്കില്‍ and ഇതിനെപ്പറ്റി കൂടുതല്‍ കാര്യങ്ങള്‍ എന്നിവ adharshvijay888@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ അറിയിക്കുക )
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)